ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരിൽ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് 20,972 പ്രതികരണങ്ങൾ ലഭിച്ചു.

46 രാഷ്ട്രീയ കക്ഷികളിൽനിന്ന് അഭിപ്രായം തേടിയെങ്കിലും 17 കക്ഷികൾ മാത്രമാണു പ്രതികരിച്ചത്. ഇതിൽ കോൺഗ്രസ്, തൃണമൂൽ, ആം ആദ്മി പാർട്ടി, ഇടതു കക്ഷികൾ എന്നിവയടക്കം ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റ തിരഞ്ഞെടുപ്പിന് എതിരാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനം തകിടംമറിക്കാനും സംസ്ഥാന സർക്കാരുകളെ അനാവശ്യമായി പിരിച്ചുവിടാനും നീക്കം വഴിയൊരുക്കുമെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.

2029 ൽ മാത്രമേ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം സമിതിയെ അറിയിച്ചിരുന്നു. സമിതിയുടെ അടുത്ത യോഗം 27നു ചേരും.

English Summary:

Citizen responses favour one nation one election says government of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com