ADVERTISEMENT

ഐസോൾ ∙ അതിർത്തി കടന്ന് മിസോറമിൽ എത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനം റൺവേ മറികടന്ന് ഇടിച്ചുതകർന്നെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 8 പേർക്ക് നിസ്സാര പരുക്കേറ്റു. ലെങ്​ഗ്പുയി വിമാനത്താവളത്തിലാണ് 14 പേർ സഞ്ചരിച്ച മ്യാൻമർ സൈനിക വിമാനം ടേബിൾ ടോപ് റൺവേ വിട്ട് തകർന്നത്.

ഗോത്ര വിഭാഗ സംഘടനയായ അരകാൻ ആർമിയുമായി ഏറ്റുമുട്ടലുണ്ടാകുകയും അവർ ക്യാംപ് പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്നാണ് 276 മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച ഇന്ത്യൻ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടിയത്. ഇതിൽ 184 പേരെ മടക്കിയയച്ചു. ബാക്കി 92 പേരെ കൊണ്ടുപോകാനാണ് വിമാനമെത്തിയത്. സംഭവത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടി.

English Summary:

Myanmar military plane crashed in Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com