ഭിന്നശേഷിക്കാർക്ക് ബാങ്കിങ് സേവനം എളുപ്പമാക്കും
Mail This Article
ന്യൂഡൽഹി∙ ഭിന്നശേഷിക്കാർക്ക് ബാങ്കിങ് സേവനങ്ങൾ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങൾ കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. ബാങ്ക്, എടിഎം, പിഒഎസ് മെഷീൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണു പുറത്തിറക്കിയത്. കാഴ്ചപരിമിതർ, കേൾവിപരിമിതർ, അംഗവൈകല്യമുള്ളവർ ഉൾപ്പെടെയുള്ളവർക്ക് സഹായമാകുന്ന നിർദേശങ്ങളാണിവ.
ബാങ്ക്
∙ ബാങ്കിന്റെ കവാടത്തിനു സമീപം ഭിന്നശേഷിക്കാർക്കായി കൗണ്ടർ. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കായി നോഡൽ ഓഫിസർ നിർബന്ധം.
∙ വീൽചെയറിലിരുന്ന് കൗണ്ടറിലൂടെ ആശയവിനിമയം നടത്താനാവണം. ബാങ്ക് ഉദ്യോഗസ്ഥർ ആംഗ്യഭാഷയിൽ പരിശീലനം നേടണം.
∙ ബാങ്കിലേക്കു കയറാൻ റാംപ്, കാഴ്ചപരിമിതർക്കു തറയിൽ നിന്നു ദിശാസൂചന ലഭിക്കുന്ന ടാക്ടൈൽ പാത എന്നിവ നിർബന്ധം. റാംപിന്റെ വശങ്ങളിൽ ചെടിച്ചട്ടികൾ, മറ്റു തടസ്സങ്ങൾ പാടില്ല.
എടിഎം
∙ അകത്തേക്കു കയറാൻ റാംപുകൾ, ടാക്ടൈൽ പാത. വീൽചെയർ കയറാനുള്ള വീതി കവാടത്തിനു നിർബന്ധം.
∙ വീൽചെയറിലിരുന്ന് ഉപയോഗിക്കാൻ സാധിക്കും വിധം എടിഎമ്മിന്റെ ഉയരം ക്രമീകരിക്കണം.
∙ എടിഎം മെഷീനിലെ ബട്ടണുകളിൽ ബ്രെയ്‌ലി ലിപി സജ്ജമാക്കണം.
∙ മെഷീനിൽ ശബ്ദസന്ദേശം നിർബന്ധം.
പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ
∙ കാഴ്ചപരിമിതർക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയും വിധം രൂപകൽപന ചെയ്യണം.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്
∙ കാർഡിൽ ബ്രെയ്‌ലി ലിപി സജ്ജമാക്കണം.
∙ ബാങ്കിന്റെ െവബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ കാഴ്ചപരിമിതർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധം തയാറാക്കണം. ശബ്ദസന്ദേശം ലഭ്യമാക്കണം.