ADVERTISEMENT

ന്യൂഡൽഹി ∙ താങ്ങുവില ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി. ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ആരോഗ്യം മോശമായ പഞ്ചാബ് പട്യാല അർണോ സ്വദേശി കർണെയ്ൽ സിങ്ങാണ് (62) ചികിത്സയിലിരിക്കെ മരിച്ചത്. ദില്ലി ചലോ മാർച്ച് ആരംഭിച്ച 15 ദിവസത്തിനിടെ മരിക്കുന്ന ആറാമത്തെയാളാണ്. 3 കർഷകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും നേരത്തേ ഹൃദയാഘാതത്തെ തുടർന്നു മരിച്ചിരുന്നു.

ഹരിയാന–പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ 21നു കർഷകർക്കു നേരെയുണ്ടായ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശ അണുബാധയുണ്ടായതിനു പിന്നാലെയാണു കർണെയ്ൽ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. യുവകർഷകൻ യുവ കർഷകൻ ശുഭ് കരൺ സിങ് മരിച്ചതും 21 ലെ പൊലീസ് അതിക്രമത്തെത്തുടർന്നാണ്.

ഫെബ്രുവരി 13നു ദില്ലി ചലോ മാർച്ച് ആരംഭിച്ച ഘട്ടം മുതൽ ഖനൗരി അതിർത്തിയിൽ കർണെയ്ൻ സിങ്ങുണ്ടായിരുന്നു. 1.5 ഏക്കർ സ്ഥലമുള്ള ഇദ്ദേഹത്തിനു 8 ലക്ഷം രൂപ കടമുണ്ടായിരുന്നെന്നു പ്രദേശവാസികൾ പറയുന്നു. ഭാര്യയും 3 പെൺകുട്ടികൾ ഉൾപ്പെടെ 5 മക്കളുമുണ്ട്. ദില്ലി ചലോ മാർച്ചിന്റെ ഭാവി എന്താണെന്നു തീരുമാനിക്കാൻ കർഷക സംഘടനകൾ ഇന്നു യോഗം ചേർന്നേക്കും. ശുഭ് കരൺ സിങ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സമരം 29 വരെ നിർത്തിവയ്ക്കാൻ സംഘടനകൾ തീരുമാനിച്ചത്. 

English Summary:

Another farmer died; meeting of farmers organizations today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com