ഫാസ്ടാഗ് കെവൈസി: ഇന്നുകൂടി സമയം
Mail This Article
ന്യൂഡൽഹി ∙ ഇന്നത്തോടെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ നാളെമുതൽ പ്രവർത്തനരഹിതമാകും. സമയം നീട്ടുമോയെന്നു വ്യക്തമല്ല. ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്കുകളുടെ സൈറ്റിൽ പോയി കെവൈസി പൂർത്തിയായിട്ടുണ്ടോയെന്നു പരിശോധിക്കാം. പൂർത്തിയാക്കാത്തവർക്ക് എസ്എംഎസും ഇമെയിലും വഴി അറിയിപ്പും ലഭിക്കും.
നാളെമുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കറേ അനുവദിക്കൂ. ഒരു വാഹനത്തിൽ തന്നെ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന രീതിയും ഒരേ ഫാസ്ടാഗ് പല വാഹനങ്ങളിലായി ഉപയോഗിക്കുന്ന പതിവും നിലവിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ വാങ്ങിയ ഫാസ്ടാഗേ ഇനി ആക്ടീവ് ആയിരിക്കൂ.
കെവൈസി പരിശോധിക്കാൻ
∙ ദേശീയപാതാ അതോറിറ്റി നേരിട്ടുനൽകിയ ഫാസ്ടാഗുകൾ: fastage.ihmcl.com എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ‘അപ്ഡേറ്റ് കെവൈസി’ ഓൺലൈൻ ഓപ്ഷൻ ഉപയോഗിക്കുക.
∙ മറ്റു ബാങ്കുകളുടെ ഫാസ്ടാഗുകൾ: bit.ly/netcfas എന്ന ലിങ്ക് തുറന്ന് ബാങ്ക് തിരഞ്ഞെടുക്കുക. ലഭിക്കുന്ന ബാങ്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കെവൈസി പുതുക്കാം.