ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാവരും വോട്ടു രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് (ഇവിഎം) വിവിപാറ്റ് അടക്കം ഒന്നിന് എത്ര രൂപയാകും? ഇപ്പോഴത്തെ നിരക്കിൽ 33,935 രൂപയെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചത്. ഇതും മറ്റു ചില ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ 2029 ൽ രാജ്യത്തു തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ ഇവിഎമ്മിനു മാത്രം 7,951 കോടി രൂപ അധികച്ചെലവു വരും.

തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതുമായി ബന്ധപ്പെട്ട സമിതിക്ക് കമ്മിഷൻ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെ 3 ഘടകങ്ങളാണ് ഇവിഎമ്മിലുള്ളത്. 2029 ൽ രാജ്യത്താകെ 13.57 ലക്ഷം പോളിങ് ബൂത്തുകൾ ഉണ്ടാകാമെന്ന അനുമാനത്തിൽ, ഒന്നിച്ച് വോട്ടെടുപ്പിന് 1.16 കോടി ഇവിഎം ആവശ്യമാണ്. ഓരോ 15 വർഷം കൂടുമ്പോഴും ഇവ മാറ്റേണ്ടതുണ്ട്. ഇത്തരത്തിൽ കാലഹരണപ്പെട്ടതു മാറ്റുമ്പോൾ, 2029 ൽ 62.13 ലക്ഷം ഇവിഎമ്മുകൾ കൂടി ലഭ്യമാകണം. ഇതിനു ജിഎസ്ടി അടക്കം 7,951 കോടി രൂപ വേണം.

വേറെയും കടമ്പകൾ

∙ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15% വർധിക്കാം.

∙ ചിപ്പുകളുടെ ദൗർലഭ്യം കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പു വേണ്ടിവരും.

∙ യന്ത്രത്തിന്റെ ഉൽപാദകരായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ശേഷി വർധിപ്പിക്കണം.

English Summary:

One nation, one election: When election put together expense also increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com