ADVERTISEMENT

ന്യൂഡൽഹി ∙ ജഡ്ജി അംഗമായതു കൊണ്ട് ഏതെങ്കിലും കമ്മിഷനോ സമിതിയോ നിഷ്പക്ഷമാകുമെന്നതു മിഥ്യാധാരണയാണെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു ധൃതിപിടിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നടപടിയെ ന്യായീകരിച്ചു കേന്ദ്ര നിയമമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. 

ഇത്രയും വലിയ തിരഞ്ഞെടുപ്പു പ്രക്രിയ രാജ്യത്തു നടക്കുമ്പോൾ ചുമതലകൾ ഒറ്റയ്ക്കു നിർവഹിക്കാൻ മുഖ്യ കമ്മിഷണർക്കു ബുദ്ധിമുട്ടാകുമെന്നതു സർക്കാർ കണക്കിലെടുത്തു. കമ്മിഷനിലെ വിവിധ ചുമതലകൾക്കായി 14നു 2 കമ്മിഷണർമാരെ നിയോഗിക്കുകയും 16നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തുവെന്നും നിയമ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലുണ്ട്.

കോടതിയിൽ നിന്നു തിരിച്ചടിയുണ്ടാകാതിരിക്കാൻ ധൃതിപിടിച്ചാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെട്ട സമിതി നിയമനം നടത്തിയതെന്ന വാദങ്ങളും സത്യവാങ്മൂലത്തിൽ തള്ളി. ഹർജി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണവും ധൃതിപിടിച്ചുള്ള നിയമനവും സ്റ്റേ ചെയ്യണമെന്നാണ് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ ഹർജിയിൽ ആവശ്യപ്പെട്ടത്.

English Summary:

Election Commissioner: Union Law Ministry justifies action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com