ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അരവിന്ദ് കേജ്‌രിവാൾ ഇന്നു കോടതിയിൽ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത പറഞ്ഞു. ‘അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നത്. അന്വേഷണത്തിൽ പണമൊന്നും ഇ.ഡി കണ്ടെത്തിയിട്ടുമില്ല’. കേജ്‌രിവാളിന്റെ അറസ്റ്റിനു ശേഷം പുറത്തുവിടുന്ന രണ്ടാമത്തെ വിഡിയോ സന്ദേശത്തിലാണ് സുനിത ഇക്കാര്യങ്ങൾ ആരോപിച്ചത്. 

‘മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി ഇതിനോടകം 250 ൽ ഏറെ റെയ്ഡുകൾ നടത്തി. അഴിമതിയെന്ന് ആരോപിക്കുന്ന ഇടപാടുകളിലെ പണം കണ്ടെത്താൻ വേണ്ടിയായിരുന്നു ഇതെല്ലാം. എന്നാൽ, ഇതുവരെ ഒന്നും കണ്ടെത്തിയില്ല. മനീഷ് സിസോദിയയെയും സഞ്ജയ് സിങ്ങിനെയും സത്യേന്ദർ ജെയിനെയുമെല്ലാം ഇവർ പരിശോധിച്ചു. ഒരു രൂപ പോലും പിടിച്ചെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ വീട്ടിലും പരിശോധന നടന്നു. 73,000 രൂപയാണു കണ്ടെത്തിയത്’. ഇന്നു കോടതിയിൽ ഹാജരാക്കുമ്പോൾ നിരപരാധിയാണെന്നു തെളിയിക്കാനുള്ള രേഖകൾ കേജ്‌രിവാൾ ഹാജരാക്കുമെന്നും സുനിത പറഞ്ഞു.

‘പ്രതിഷേധം തുടർന്നാൽ പ്രത്യാഘാതം ഗുരുതരം’: കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച അഭിഭാഷകരോട് കോടതി

ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച അഭിഭാഷകർക്കു ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ മുന്നറിയിപ്പ്. കോടതി പരിസരത്തു പ്രതിഷേധങ്ങൾ പാടില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതു തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകി. 

ഇ.ഡിയുടെ നടപടികൾക്കെതിരെ എഎപിയുടെ ലീഗൽ സെല്ലാണ് ഇന്നലെ ജില്ലാ കോടതികളിൽ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്തത്. 

‘കോടതി നടപടികളിൽ തടസ്സമുണ്ടാകാൻ പാടില്ല. കോടതിയെ സമീപിക്കാനുള്ള ആരുടെയും അവകാശത്തെ ഇല്ലാതാക്കുന്നതു ശരിയല്ല. 

ആംആദ്മി പാർട്ടി മാർച്ചിൽ സംഘർഷം

തിരുവനന്തപുരം ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ‘നോ വോട്ട് ടു ബിജെപി’ എന്ന ആഹ്വാനവുമായി ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പടക്കം പൊട്ടിക്കുകയും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങി. പൊലീസിനെ തള്ളിമാറ്റി ആം ആദ്മി പാർട്ടി പ്രവർത്തകരുടെ അടുത്തേക്കു പോകാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. 

ഒരു മണിക്കൂറോളം പ്രദേശത്ത് സംഘർഷ സാധ്യത നിലനിന്നു. സമരത്തിനിടെ ഇന്ത്യൻ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചെന്നു കാട്ടി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ അടക്കം ആംആദ്മി പാർട്ടിയുടെ 10 നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു.

English Summary:

Arvind Kejriwal to disclose important details regarding Delhi Liquor Policy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com