ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതു വധശ്രമക്കേസ് ചുമത്തപ്പെട്ടു ദിവസങ്ങൾക്കകം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 17 വർഷം പഴക്കമുള്ള കേസിൽ അക്ഷയ് കാന്തി ബമിനെതിരെ വധശ്രമക്കുറ്റം കൂടി ചുമത്താൻ കഴിഞ്ഞ മാസം 24ന് ഇൻഡോർ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അഞ്ചാം ദിവസമാണ് അദ്ദേഹം ബിജെപിയിലേക്കു കൂറുമാറിയത്.

വധശ്രമക്കുറ്റം ചുമത്തിയതിനു പിന്നിൽ ബിജെപിയാണെന്നും മുൻപു നേതാക്കളെ വിലയ്ക്കുവാങ്ങിയ അവർ ഇപ്പോൾ ഭീഷണിപ്പെടുത്തി കാര്യം നേടുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇൻഡോറിൽ 10 പേർ കൂടി കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചു. ബിഎസ്പിയുടെ സഞ്ജയ് സോളങ്കി അടക്കം 14 പേരുടെ പത്രിക അംഗീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 13നാണ് തിരഞ്ഞെടുപ്പ്.

English Summary:

Congress candidate withdrew nomiation and joined BJP after charging attempted murder case in Madhya pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com