ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ബാരാമുള്ള ലോക്സഭാ മണ്ഡലം ഇന്ന് വിധിയെഴുതും. മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല ഇവിടെയാണു ജനവിധി തേടുന്നത്. വിഘടനവാദം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് എത്തിയ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ ആണ് പ്രധാന എതിർസ്ഥാനാർഥി. എന്നാൽ ഇരുവരെയും ഇത്തേഹാസ് പാർട്ടിക്കുവേണ്ടി മത്സരിക്കുന്ന റഷീദ് ഷെയ്ഖ് അട്ടിമറിക്കുമോ എന്നതാണു ചർച്ചാവിഷയം.

ഭീകരപ്രവർത്തനക്കുറ്റം ആരോപിച്ച് 2019ൽ അറസ്റ്റിലായ എൻജിനീയർ റഷീദ് എന്ന് അറിയപ്പെടുന്ന അബ്ദുൽ റഷീദ് ഷെയ്ഖ് (57) ഇപ്പോൾ തിഹാർ ജയിലിലാണ്.  അദ്ദേഹത്തിന്റെ 2 മക്കളാണ് പ്രചാരണം നടത്തുന്നത്. ഇതിൽ അബ്രാർ റഷീദ് (29) നടത്തുന്ന റാലികൾക്ക് വൻ ജനക്കൂട്ടമാണെത്തിയത്. 2014ലാണ് പാർട്ടി സ്ഥാപിച്ചത്. ജയിലിൽ നിന്നുള്ള വിഡിയോകളാണ് പ്രധാന പ്രചാരണായുധം. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ പിന്തുണ എൻജിനീയർ റഷീദിനാണ്. കഴിഞ്ഞതവണ ഇതേ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടു നേടിയിരുന്നു. 

  • Also Read

മുൻ രാജ്യസഭാംഗം മിർ മുഹമ്മദ് ഫയാസ് ആണ് പിഡിപി സ്ഥാനാർഥി. ഇന്ത്യാസഖ്യത്തിലെ കക്ഷി ആണെങ്കിലും സീറ്റ് വിഭജന കാര്യത്തിൽ നാഷനൽ കോൺഫറൻസും പിഡിപിയും തമ്മിൽ യോജിപ്പിലെത്താനായില്ല. ബിജെപിയുടെ വോട്ട് ആർക്കാണെന്നതും പ്രചാരണ വിഷയമായിരുന്നു.  കശ്മീരിലെ ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ്– രജൗറി എന്നീ 3 സീറ്റിലും  ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. മണ്ഡലത്തിൽ 17. 37 ലക്ഷം വോട്ടർമാരുണ്ട്. 2 വനിതകളടക്കം 22 പേരാണ് സ്ഥാനാർഥികൾ. 

English Summary:

Baramulla Lok Sabha constituency will vote today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com