ADVERTISEMENT

ചെന്നൈ ∙ മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നില്ലെങ്കിൽ വിശ്വാസ രീതികൾ തടയാൻ ഭരണകൂടത്തിനോ കോടതിക്കോ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസം സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ ഉൾപ്പെടുമെന്നും പറഞ്ഞു. കരൂർ സദാശിവ ബ്രഹ്മേന്ദ്ര സമാധിയിൽ എച്ചിൽ ഇലയിൽ ഉരുളുന്ന ആചാരം (അംഗപ്രദക്ഷിണം) നടത്താനുള്ള അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെയുള്ള ഹർജിയിലാണു കോടതി ഉത്തരവ്. 

ആചാരം മനുഷ്യത്വരഹിതമാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വാദം. എന്നാൽ, എച്ചിൽ ഇലയിൽ ഉരുളുന്ന ഹർജിക്കാരന് സദ്ഗുണമുണ്ടാകുമോ എന്നു പരിശോധിക്കാൻ കോടതിക്കു കഴിയില്ലെന്നും അംഗപ്രദക്ഷിണം ഒട്ടേറെ ക്ഷേത്രങ്ങളിൽ നടക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആചാരം തടയുന്നത്  ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവകാശത്തിന്റെ കടുത്ത ലംഘനമാണ്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിൽ അംഗപ്രദക്ഷിണവും ഉൾപ്പെടുമെന്നും ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ ഉത്തരവിൽ പറഞ്ഞു.

English Summary:

Madras High Court verdict related believes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com