കാനിൽ ഇന്ത്യയ്ക്ക് അഭിമാനം; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻ പ്രി പുരസ്കാരം– വിഡിയോ
Mail This Article
×
കാൻ (ഫ്രാൻസ്)∙ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം. ഹിന്ദി– മലയാളം ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്.
ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ യ്ക്കാണ് മേളയിലെ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം.
മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിനു മത്സരിച്ചത്. ഇന്ത്യൻ സംവിധായികയുടെ കാൻ മത്സരവിഭാഗത്തിലെ ആദ്യചിത്രം എന്ന പ്രത്യേകതയുമുണ്ട്.
മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
English Summary:
Payal Kapadia's All we imagine as light movie wins Grand Prix award at Cannes film festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.