ADVERTISEMENT

ന്യൂഡൽഹി ∙ ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ, 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഹരിയാനയിൽ ഭരണത്തിലെത്താനുള്ള സാഹചര്യമാണ് കോൺഗ്രസിനു തുറന്നുകിട്ടിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും സമാസമം സീറ്റ് സ്വന്തമാക്കിയ (5–5) ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ 46 എണ്ണത്തിൽ കോൺഗ്രസാണ് മുൻപിൽ. 44 സീറ്റുകളിൽ ബിജെപിയും. നിലവിൽ ബിജെപിക്ക് 41 സീറ്റും കോൺഗ്രസിന് 29 സീറ്റുമാണ് ഹരിയാന നിയമസഭയിലുള്ളത്. മറ്റ് പാർട്ടികൾ: ജെജെപി (10), ഐഎൻഎൽഡി (1), എച്ച്എൽപി (1), സ്വതന്ത്രർ (6). 

മോദിയെ മുൻനിർത്തിയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് മുൻതൂക്കം ലഭിക്കാനായതിനാൽ ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചുവരവ് നടത്താനാകും. ഈ മുൻതൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. കർഷക പ്രക്ഷോഭം, അഗ്നിവീർ പ്രതിഷേധം, ഗുസ്തിക്കാരുടെ രോഷം അടക്കം ഹരിയാന ബിജെപിയുടെ ജനകീയ അടിത്തറയ്ക്കു വിള്ളൽ വീഴ്ത്തി.

ഹരിയാനയുടെ ഗ്രാമമേഖലകളിൽ, വിശേഷിച്ചും ജാട്ട് വിഭാഗക്കാർക്കും കർഷകർക്കുമിടയിൽ സ്വാധീനമുള്ള ‘ചൗട്ടാല പാർട്ടി’കളായ ജെജെപിയും ഐഎൻഎൽഡിയും തകർന്നടിഞ്ഞു. ഇവയ്ക്ക് കെട്ടിവച്ച കാശു നഷ്ടമായി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 14.8% വോട്ട് നേടി ബിജെപിക്കൊപ്പം ഭരണം പങ്കിട്ട ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് ഇത്തവണ കിട്ടിയത് 0.87% മാത്രം. മുത്തച്ഛൻ ഓം പ്രകാശ് ചൗട്ടാലയുടെ ഐഎൻഎൽഡിക്ക് കിട്ടിയത് വെറും 1.74%. 

English Summary:

Advantage for Congress in upcoming Haryana assembly election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com