ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ട‌ായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. വെ‌ടിയേറ്റ ‍ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതോടെ ബസ് മലയിടുക്കിലേക്കു മറിയുകയായിരുന്നു. 

ഇന്നലെ വൈകി‌ട്ട് റിയാസി ജില്ലയിലെ പോണിക്കടുത്തു തെര്യത്ത് ഗ്രാമത്തിൽ വച്ചാണു ഭീകരർ വെടിയുതിർത്തത്.  കത്രയിൽനിന്നു ശിവ്ഖോഡി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു തീർഥാടകർ. യാത്രികരിൽ പലർക്കും വെ‌ടിയേറ്റിട്ടുണ്ട്. പ്രദേശത്തു പൊലീസ് തിരച്ചിൽ നടത്തി.

English Summary:

Terrorist attack in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com