ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പും ഉൾപ്പെടെ നിർണായക നടപടികൾക്കായി 18–ാം ലോക്സഭയുടെ ആദ്യ സമ്മേളനം 24നു ചേരും. ജൂലൈ 3 വരെയാണു സമ്മേളനമെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ സമ്മേളിച്ച് ആദ്യ 3 ദിവസം കൊണ്ട് അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തിരഞ്ഞെടുപ്പും പൂർത്തിയാക്കും. 27ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും.

പിന്നാലെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഈ സമ്മേളന കാലത്തു മറ്റു ചർച്ചകൾക്കു സാധ്യതയില്ലാത്തതിനാ‍ൽ വിവിധ വിഷയങ്ങളിൽ എൻഡിഎ സർക്കാരിനെതിരായ വിമർശനം ഉയർത്താനുള്ള അവസരമായി പ്രതിപക്ഷം നന്ദിപ്രമേയ ചർച്ചയെ കാണും. ഇരുസഭകളിലും പ്രധാനമന്ത്രി മറുപടി പറയും. നയപ്രഖ്യാപനത്തിനു ശേഷം പുതിയ മന്ത്രിസഭാംഗങ്ങളെ പ്രധാനമന്ത്രി സഭയ്ക്കു പരിചയപ്പെടുത്തും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കുന്ന 27 മുതലേ രാജ്യസഭ ചേരൂ. ഇരുസഭകളുടെയും സമാപനം ഒന്നിച്ചായിരിക്കും. 

English Summary:

First session of eighteenth Lok Sabha on June 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com