ADVERTISEMENT

മുംബൈ∙ അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയുമായുളള സഖ്യം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. മഹാരാഷ്ട്രയിൽ എൻഡിഎ പരാജയപ്പെടാനുള്ള ഒരു കാരണം അജിത്തുമായുള്ള സഖ്യമാണെന്ന് ആർഎസ്എസ് മുഖപത്രം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

ഹിന്ദുത്വ ആശയത്തിലൂന്നി പ്രവർത്തിക്കുന്ന ശിവസേനാ ഷിൻഡെ പക്ഷത്തെ മാത്രം ഒപ്പം നിർത്തി ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണു പദ്ധതി. കഴിഞ്ഞ ജൂലൈയിലാണ് എൻസിപി പിളർത്തിയ അജിത് പവാർ ഭൂരിഭാഗം എംഎൽഎമാരുമായി എൻഡിഎ പാളയത്തിലെത്തിയത്.

അഴിമതിക്കേസുകളിൽ ഉൾപ്പെട്ട അജിത്തിനെ ഉൾപ്പെടുത്തിയതോടെ എൻഡിഎ സഖ്യത്തിന്റെ പ്രചാരണത്തിന്റെ മുനയൊടിഞ്ഞെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. പല മണ്ഡലങ്ങളിലും എൻസിപിക്കായി പ്രചാരണം നടത്താൻ ബിജെപി പ്രവർത്തകർ തയാറായിരുന്നില്ല. 

രാജ്യസഭയിലേക്ക് പത്രിക നൽകി സുനേത്ര പവാർ

മുംബൈ∙ ബാരാമതിയിൽ സുപ്രിയ സുളെയോടു പരാജയപ്പെട്ട സുനേത്ര പവാർ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ശരദ് പവാറിന്റെ സഹോദരപുത്രനും എൻസിപി വിമത നേതാവുമായ അജിത്തിന്റെ ഭാര്യയാണ്. 

English Summary:

No corrupt people needed; BJP to get rid of Ajit Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com