ADVERTISEMENT

ന്യൂഡൽഹി ∙ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നെത്തുന്ന കോളുകൾക്കൊപ്പം വിളിക്കുന്നയാളുടെ പേരും ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ ട്രയൽ ആരംഭിച്ചു. മുംബൈയിലും ഹരിയാനയിലുമാണു ചില കമ്പനികൾ പരീക്ഷണം തുടങ്ങിവച്ചത്. ടെലികോം വകുപ്പിന്റെ നിർദേശപ്രകാരമാണിത്.

ഫോൺ കോൾ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ വിവരം അറിയാൻ അവകാശമുണ്ടെന്ന് കേന്ദ്രം മുൻപ് വ്യക്തമാക്കിയിരുന്നു. നമ്പറിനൊപ്പം പേരുകൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് നടപ്പാക്കാണമെന്നാണു ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കേന്ദ്രത്തിനു നൽകിയ നിർദേശം.\

സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക.

English Summary:

Telcos begin trials of caller name display service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com