ADVERTISEMENT

ന്യൂഡൽഹി ∙ ക്യാംപസുകൾക്കു പുറത്തുള്ള സ്റ്റുഡന്റ് ഹോസ്റ്റലുകളിലെ താമസത്തിനും വിവിധ റെയിൽവേ സേവനങ്ങൾക്കും ചെലവു കുറയും. ഇതിനു ബാധകമായിരുന്ന 12% ജിഎസ്ടി ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിമാസം 20,000 രൂപയിൽ താഴെയുള്ള താമസത്തിനാണു ജിഎസ്ടി ഒഴിവാക്കിയത്. 90 ദിവസമെങ്കിലും തുടർച്ചയായി താമസിക്കുന്നവർക്കു മാത്രമേ ഇളവ് ലഭിക്കൂ. ഏതാനും ദിവസത്തേക്കു താമസിക്കുന്നവർക്ക് ഇത് ലഭിക്കില്ല.

 പ്ലാറ്റ്ഫോം ടിക്കറ്റുകൾ വാങ്ങുന്നതിനും റിട്ടയറിങ് റൂം / വെയ്റ്റിങ് റൂം, ക്ലോക്ക് റൂം, സ്റ്റേഷനുകളിലെ ബാറ്ററി വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുമുള്ള ജിഎസ്ടിയും ഒഴിവാക്കി. ഹോസ്റ്റൽ/താമസത്തിന് 12% ജിഎസ്ടി ബാധകമായിരിക്കുമെന്ന അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിന്റെ (എഎആർ) ബെംഗളൂരു, ലക‍്നൗ ബെഞ്ചുകളുടെ ഉത്തരവുകളാണ് പുതിയ തീരുമാനത്തോടെ അസാധുവാകുന്നത്. നികുതി ഇങ്ങനെ:

∙ പാൽപ്പാത്രങ്ങൾക്ക് (സ്റ്റീൽ, ഇരുമ്പ്, അലുമിനിയം) 12% ജിഎസ്ടി ബാധകമാകുമെന്നതിനാൽ വില കൂടും.

∙ കാർട്ടൺ ബോക്സുകളുടെ ജിഎസ്ടി 18 % ആയിരുന്നതു 12 % ആയി കുറച്ചതിനാൽ വില കുറയും.

∙ സോളർ കുക്കറുകൾക്കും എല്ലാത്തരം സ്പ്രിൻക്ലറുകൾക്കും (ഫയർ വാട്ടർ അടക്കം) 12% ജിഎസ്ടി ബാധകം.

English Summary:

Cost will be reduce for Railway Services and Student Hostel Accommodation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com