ADVERTISEMENT

ന്യൂഡൽഹി ∙ 6 മാസത്തിൽ താഴെ മാത്രം സർവീസുള്ള ജീവനക്കാർക്ക് ഇപിഎസ് പെൻഷൻ പദ്ധതിയിലേക്ക് അടച്ച തുക പിൻവലിക്കാൻ സൗകര്യമൊരുക്കി കേന്ദ്രം ചട്ടം ഭേദഗതി ചെയ്തു. ഒരു വർഷം 7 ലക്ഷത്തോളം പേർക്കു പ്രയോജനം ലഭിക്കുമെന്നു കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഇനി മുതൽ സർവീസ് പൂർത്തിയാക്കിയ മാസങ്ങളും വേതനവും അനുസരിച്ചായിരിക്കും പിൻവലിക്കാവുന്ന തുക നിർണയിക്കുക. മുൻപു പൂർത്തിയാക്കിയ വർഷങ്ങളാണു പരിഗണിച്ചിരുന്നത്. ഇതനുസരിച്ച് 6 മാസത്തിനു മുകളിൽ ഇപിഎഫ് വിഹിതം അടച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇക്കാരണത്താൽ ഇതിനു മുൻപ് സർവീസ് ഒഴിയുന്നവർക്ക് ഈ ആനൂകല്യം ലഭിച്ചിരുന്നില്ല. 2023–24 സാമ്പത്തിക വർഷം മാത്രം 7 ലക്ഷത്തോളം പേരുടെ ക്ലെയിമുകളാണ് തള്ളിപ്പോയത്.

10 വർഷം സേവനമുള്ളവർക്കാണ് ഇപിഎസ് പെൻഷന് അർഹത. 95 ലക്ഷത്തോളം പേരാണ് ഈ കാലാവധി പൂർത്തിയാക്കാതെ പദ്ധതിക്കു പുറത്തുപോകുന്നത്. ഇവർക്കാണു പിൻവലിക്കൽ ആനുകൂല്യം നൽകുന്നത്.

English Summary:

EPS: Paid amount can be withdrawn even if service is less than 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com