2 വർഷത്തിനകം 10,000 നോൺ എസി കോച്ചുകൾ കൂടി
Mail This Article
×
ന്യൂഡൽഹി ∙ 2 വർഷത്തിനകം 10,000 നോൺ എസി കോച്ചുകൾ നിർമിക്കുമെന്നു റെയിൽവേ. സാധാരണ യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഈ സാമ്പത്തികവർഷം 2,605 ജനറൽ കോച്ചുകൾ, 1,470 നോൺ എസി സ്ലീപ്പർ കോച്ചുകൾ, 323 സിറ്റിങ് കം ലഗേജ് റേക്കുകൾ, ഉയർന്ന സംഭരണ ശേഷിയുള്ള 32 പാഴ്സൽ വാനുകൾ, 55 പാൻട്രി കാറുകൾ എന്നിവ നിർമിക്കും. അമൃത്‌ഭാരത് ട്രെയിനുകൾക്കുള്ള കോച്ചുകളുൾപ്പെടെയാണിത്. അടുത്ത സാമ്പത്തിക വർഷം 2710 ജനറൽ കോച്ചുകൾ, 1910 നോൺ എസി സ്ലീപ്പർ കോച്ചുകൾ, 514 എസ്എൽആർ കോച്ചുകൾ, 200 പാഴ്സൽ വാനുകൾ, 110 പാൻട്രി കാറുകൾ എന്നിവ നിർമിക്കും.
English Summary:
Railway will build ten thousand non-AC coaches within two years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.