ADVERTISEMENT

ന്യൂഡൽഹി ∙ ആർത്തവ അവധി സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി മാതൃകാനയം രൂപപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. ഇത്തരം അവധിയുടെ പേരിൽ തൊഴിലുടമകൾ സ്ത്രീകൾക്കു ജോലി നൽകാത്ത സാഹചര്യമുണ്ടാകാമെന്നു കോടതി അഭിപ്രായപ്പെട്ടു. ആർത്തവകാലത്ത് പ്രത്യേകാവധി അനുവദിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച്, ഇത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നു വ്യക്തമാക്കി.

ഹർജി നൽകിയ ശൈലേന്ദ്ര ത്രിപാഠിയോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാൻ നിർദേശിച്ചു. തുടർനടപടി സാധ്യമാണോയെന്നു മന്ത്രാലയം സെക്രട്ടറി പരിശോധിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. സംസ്ഥാന സർക്കാരുകളുമായും ഇക്കാര്യം ചർ‍ച്ച ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ പ്രത്യേക നയം രൂപീകരിക്കുന്നതിനു കോടതി നിർദേശം തടസ്സമാകില്ലെന്നും വ്യക്തമാക്കി. 

വിദ്യാർഥിനികൾക്കും ജീവനക്കാർക്കും ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി കഴിഞ്ഞ വർഷവും കോടതിയിലെത്തിയിരുന്നു. കേന്ദ്രത്തിനു നിവേദനം നൽകാൻ നിർദേശിച്ചാണ് അന്നു തീർപ്പാക്കിയത്. നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണു പുതിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

English Summary:

Supreme Court directed central government to formulate model for menstrual leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com