ADVERTISEMENT

ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരെക്കുറിച്ചു മോശം പദപ്രയോഗങ്ങൾ നടത്തരുത് എന്നതടക്കം ദൃശ്യമാധ്യമങ്ങൾക്കായി സുപ്രീം കോടതി മാർഗരേഖ പുറപ്പെടുവിച്ചു. ഇത്തരം പദപ്രയോഗങ്ങൾ വിവേചനം സൃഷ്ടിക്കുമെന്നു കോട‌തി വ്യക്തമാക്കി. സോണി പിക്‌ചേഴ്‌സിന്റെ ‘ആഖ് മിച്ചോലി’ സിനിമയ്ക്കെതിരെ നിപുൺ മൽഹോത്ര നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മാർഗരേഖയിറക്കിയത്. ഭിന്നശേഷിക്കാരെ മാന്യമല്ലാത്ത രീതിയിൽ ചിത്രീകരിച്ചെന്നായിരുന്നു പരാതി. പഴഞ്ചൻരീതികൾ വച്ചുള്ള ചിത്രീകരണവും പ്രയോഗങ്ങളും ഭിന്നശേഷിയുള്ളവരുടെ അന്തസ്സിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

∙ പീഡിതർ, അവശർ, ഇര തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം.

∙ ശാരീരികാവസ്ഥ ചിത്രീകരിക്കുമ്പോൾ അതിനുപയോഗിക്കുന്ന പ്രതീകാത്മക ചിത്രങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. ഉദാഹരണത്തിന്, നിശാന്ധത പോലുള്ള അവസ്ഥ തെറ്റിദ്ധാരണാജനകമായി ചിത്രീകരിക്കുന്നതു സ്ഥിതി ഗുരുതരമാക്കും.

∙ ഭിന്നശേഷിക്കാർ നേരിടുന്ന തടസ്സങ്ങൾ ശരാശരി ആളുകൾക്ക് അറിയില്ല. ദൃശ്യമാധ്യമങ്ങൾ അവരുടെ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കണം. 

∙ ഭിന്നശേഷിക്കാരുടെ വെല്ലുവിളികൾ മാത്രമല്ല, അവരുടെ വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണം. 

∙ കാഴ്ചപരിമിതിയുള്ളവർ വഴിയിലെ വസ്തുക്കളിൽ ചെന്നിടിക്കുന്നതുപോലെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കരുത്.

∙ എഴുത്തുകാർ, നിർമാതാക്കൾ തുടങ്ങി ദൃശ്യമാധ്യമ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം.

English Summary:

Supreme Court with strict guidelines for visual media for differently abled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com