ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിരോധ സേനകളിലെ അഗ്നിപഥ് പദ്ധതി നിർത്തലാക്കാൻ കേന്ദ്ര സർക്കാരിനോടു കൈകൂപ്പി അപേക്ഷിക്കുന്നുവെന്നു രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു സിങ്. യുപിയിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മഞ്ജുവിന്റെ പ്രതികരണം. ‘4 വർഷത്തെ ഹ്രസ്വകാല അഗ്നിപഥ് പദ്ധതി ശരിയല്ല. മറ്റു സൈനികരെ പോലെ അഗ്നിവീറുകൾക്കും പെൻഷനും കന്റീനുമടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കണം. ഇതിനു വേണ്ടി പോരാടാമെന്ന് രാഹുൽ ഉറപ്പു നൽകിയിട്ടുണ്ട്’ – മഞ്ജു പറഞ്ഞു. അഗ്നിപഥ് റദ്ദാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിനെതിരെ പോരാട്ടം നയിക്കുന്ന വേളയിലാണ് അൻഷുമാന്റെ അമ്മയെ രാഹുൽ കണ്ടത്. തനിക്കു പറയാനുള്ളതെല്ലാം പാർലമെന്റിൽ പറയുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടുള്ള രാഹുലിന്റെ പ്രതികരണം.

English Summary:

Mother of martyred captain calls to discontinue Agnipath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com