നീറ്റ് യുജി: കാര്യമായ ക്രമക്കേടില്ലെന്ന് കേന്ദ്രം
Mail This Article
×
ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി കേന്ദ്രസർക്കാർ സുപ്രീം കോട തിയിൽ പുതിയ സത്യവാങ്മൂലം നൽകി.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും. ഐഐടി മദ്രാസ് നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ വാദം. അസാധാരണ സ്വഭാവമുള്ള ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂല ത്തിലുണ്ട്.
ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയെ നീറ്റ് മേൽനോട്ടത്തിനു നിയോഗിക്കാമെന്ന ശുപാർശയും കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നു. കേന്ദ്രത്തിന്റെ വിശദീകരണം കൂടി പരിഗണിച്ചായിരിക്കും വീണ്ടും പരീക്ഷ നടത്തണമോ എന്ന വിഷയത്തിൽ കോടതി തീരുമാനമെടുക്കുക.
English Summary:
Central government says there is no significant irregularity in NEET UG
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.