ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാർക്കു പ്രയോജനപ്പെടുംവിധം വാഷിങ്ടൻ സംസ്ഥാനത്ത് ഇന്ത്യ 2 പുതിയ വീസ, പാസ്പോർട്ട് കേന്ദ്രങ്ങൾ തുറന്നു. സിയാറ്റിലിലും ബെൽവ്യൂവിലും ഇവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. സിയാറ്റിലിൽ ഈയിടെ തുറന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലാണിത്. ന്യൂയോർക്ക്, അറ്റ്ലാന്റ, ഷിക്കാഗോ, ഹൂസ്റ്റൻ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് മറ്റു കോൺസുലേറ്റുകൾ. ഇന്ത്യ സർക്കാരിനായി വിഎഫ്എസ് ഗ്ലോബലിനാണ് സെന്ററിന്റെ നടത്തിപ്പു ചുമതല.

English Summary:

India has opened two new visa and passport centers in Seattle and Bellevue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com