ADVERTISEMENT

കഠ്മണ്ഡു∙ മണ്ണിടിച്ചിലിനെത്തുടർന്ന് നേപ്പാളിലെ ത്രിശൂലി നദിയിൽ മുങ്ങിയ 2 ബസുകളിലൊന്നിൽ യാത്രക്കാരനായിരുന്ന ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെടുത്തു. ശേഷിക്കുന്ന 6 ഇന്ത്യക്കാരുൾപ്പെടെ മറ്റു യാത്രക്കാരെ ഇനിയും കണ്ടെത്താനായില്ല. ബിഹാർ സ്വദേശിയായ ഋഷിപാൽ ഷാ യാദവിന്റെ (40) മൃതദേഹമാണ് ചിത്വാൻ ജില്ലയിലെ ഗോലാഘട്ടിൽനിന്നു കണ്ടുകിട്ടിയത്. ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞതായി ചിത്വാൻ ജില്ലാ ഓഫിസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു. 

കഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്കു പോവുകയായിരുന്ന ‘ഗണപതി ഡീലക്സ്’, കഠ്മണ്ഡുവിലേക്കു പോയ ‘എയ്ഞ്ചൽ’ എന്നീ ബസുകൾ പുഴയിലേക്കു മറിഞ്ഞ് 51 യാത്രക്കാരും 3 ബസ് ജീവനക്കാരും ഉൾപ്പെടെ 54 പേരെയാണു കാണാതായത്. 62 പേരെ കാണാതായെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 3 പേർ പരുക്കുകളോടെ ചാടിരക്ഷപ്പെട്ടിരുന്നു. 

ഇന്നലെ തിരച്ചിലിൽ ഒരു ബസിന്റെ ജനാലയിലെ കർട്ടനും 2 പാന്റ്സും കിട്ടി. 500 പേർ തിരച്ചിലിനായി രംഗത്തുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പ്രവർത്തനം മന്ദഗതിയിലാണ്. നദി കലങ്ങിയൊഴുകുന്നതിനാൽ അടിത്തട്ടിലെ കാഴ്ചയും വ്യക്തമല്ല. 

English Summary:

Landslide in Nepal: recovered body of Bihar native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com