ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യയുടെ ജനസംഖ്യ 2060 കളിൽ 170 കോടിയായശേഷം പിന്നീട് 12% കുറയുമെന്ന് യുഎൻ ലോക ജനസംഖ്യാ റിപ്പോർട്ട്. എങ്കിലും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യ തന്നെയായിരിക്കും. ലോക ജനസംഖ്യയിലും 50– 60 വർഷത്തേക്കു വളർച്ചയാണ്. 2080 കളിൽ 1030 കോടിയായി ഉയർന്നശേഷം ക്രമേണ കുറഞ്ഞ് നൂറ്റാണ്ടിന്റെ അവസാനം 1020 കോടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയിൽ ലോകത്തെ ഒന്നാമത്തെ രാജ്യം എന്ന പദവി 2100 ലും ഇന്ത്യയ്ക്കായിരിക്കും. 

ഇന്ത്യയുടെ ജനസംഖ്യ ഇപ്പോൾ 145 കോടിയാണ്. 2054 ൽ ഇത് 169 കോടിയാകും. പിന്നീട് കുറഞ്ഞ് 2100 ൽ 150 കോടിയാകും. ചൈനയിൽ ഇപ്പോൾ 141 കോടി ജനങ്ങളാണുള്ളത്. 2054 ൽ ഇത് 121 കോടിയായി കുറയും.  2100 ൽ ഇതു പകുതിയോളം കുറഞ്ഞ് 63.3 കോടിയാകും. ജപ്പാനും റഷ്യയും ഇതുപോലെ വൻതോതിൽ ജനച്ചുരുക്കം നേരിടേണ്ടിവരും. 

നിലവിലെ ജനസംഖ്യാനിരക്ക് തുടരാൻ ഒരു സ്ത്രീക്ക് 2.1 കുട്ടികൾ വീതം ജനിക്കണം (10 പേർക്ക് 21 കുട്ടികൾ). ഇത് 1.8 നു (10 പേർക്കു 18) താഴേക്കു പോകുമ്പോൾ ജനച്ചുരുക്കം പ്രകടമാകും. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളിലും ഇപ്പോൾ പ്രത്യുൽപാദന നിരക്ക് 1.4 ലും താഴെയാണ്. ആഗോള പ്രത്യുൽപാദന നിരക്ക് 1990 ൽ 3.31 ആയിരുന്നത് ഇപ്പോൾ 2.25 ആയി കുറഞ്ഞിട്ടുണ്ട്. 2054 ൽ 38.9 കോടിയോടെ ജനസംഖ്യയിൽ പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ മൂന്നാമതുള്ള യുഎസിലെ ജനസംഖ്യ അന്ന് 34.5 കോടിയായിരിക്കും.

English Summary:

UN World Population reports about indian population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com