ADVERTISEMENT

മുംബൈ ∙ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, മകൻ ആദിത്യ എന്നിവരെ കുടുക്കാൻ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് സമീപിച്ചിരുന്നതായി മുൻ ആഭ്യന്തരമന്ത്രിയും എൻസിപി ശരദ് പവാർ വിഭാഗം േനതാവുമായ അനിൽ ദേശ്മുഖ് വെളിപ്പെടുത്തി. എന്നാൽ, തെളിവില്ലാത്ത നടപടികൾക്കു കൂട്ടുനിൽക്കില്ലെന്ന് തീർത്തുപറഞ്ഞതിനാൽ ഫഡ്നാവിസിന്റെ ശത്രുവായി മാറിയെന്നും പറഞ്ഞു.

മുംബൈയിലെ ബാറുകളിൽ നിന്നു നൂറു കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ ദേശ്മുഖിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. കേസിൽ അറസ്റ്റിലായി 13 മാസം ജയിലിൽ കഴി‍ഞ്ഞ അദ്ദേഹം നിലവിൽ ജാമ്യത്തിലാണ്. 

കോർപറേഷനിലെ ഫണ്ട് തിരിമറി, നടൻ സുശാന്ത് സിങ്ങിന്റെ സെക്രട്ടറി ദിഷ സാലിയന്റെ മരണം എന്നീ സംഭവങ്ങളിലാണ് ദൂതൻ മുഖേന സമീപിച്ചതെന്നും ദേശ്മുഖ് വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ ഫഡ്നാവിസ് തള്ളി. ശരദ് പവാർ, അജിത് പവാർ എന്നിവർക്കെതിരെ ദേശ്മുഖ് സംസാരിക്കുന്ന വിഡിയോ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

English Summary:

Devendra Fadnavis approached to testify against Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com