ബജറ്റിലെ അവഗണന: മമത ബാനർജിയും നീതി ആയോഗ് യോഗം ബഹിഷ്കരിക്കും
Mail This Article
×
കൊൽക്കത്ത ∙ നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കില്ല. ബജറ്റിലെ അവഗണനയെ തുടർന്നാണ് മറ്റ് 7 പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കൊപ്പം മമതയും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചത്. കോൺഗ്രസിന്റെ കർണാടക, ഹിമാചൽ, തെലങ്കാന മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.
English Summary:
Mamata Banerjee will boycott NITI Aayog meeting after exclusion from budget
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.