ADVERTISEMENT

മുംബൈ ∙  വർഗീയ ചേരിതിരിവുണ്ടാക്കാൻ വേണ്ടിയാണ് മാലെഗാവിൽ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് 16 വർഷത്തിനു ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുകയായിരുന്നു സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നും അന്തിമ വാദത്തിന്റെ തുടക്കത്തിൽ എൻഐഎ കോടതിയെ അറിയിച്ചു. 2008 സെപ്റ്റംബർ 29ന് റമസാൻ കാലത്ത് തിരക്കേറിയ മാർക്കറ്റിൽ ബൈക്കിലുണ്ടായ സ്ഫോടനത്തിൽ 6 പേരാണു മരിച്ചത്.

നൂറിലേറെപ്പേർക്കു പരുക്കേറ്റിരുന്നു. ഭോപാൽ മുൻ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴു പേരാണു കേസിൽ വിചാരണ നേരിടുന്നത്. തീവ്ര ഹിന്ദു നിലപാടുള്ള അഭിനവ് ഭാരത് സംഘടനാ പ്രവർത്തകനാണ് പ്രസാദ് പുരോഹിത്. സ്ഫോടകവസ്തു സ്ഥാപിച്ച ബൈക്ക് പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലാണു റജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

English Summary:

NIA said that target of Malegaon blast was meant for communal division

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com