ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര വിമാനസർവീസുകളിൽ യാത്രക്കാർക്കു സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി വിസ്താര. എല്ലാ യാത്രക്കാർക്കും 20 മിനിറ്റാണ് സൗജന്യ വൈഫൈ. അതിനു ശേഷം അധിക ഡേറ്റ പണം കൊടുത്തു വാങ്ങാം. ഇതിനായി ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതും സവിശേഷതയാണ്. 

ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ് വിസ്താര അംഗങ്ങൾക്ക് 50 എംബി സൗജന്യ വൈഫൈയും ലഭിക്കും. 

പ്ലാറ്റിനം ക്ലബ് അംഗമല്ലാത്തവർ 372 രൂപയും ജിഎസ്ടിയും ചേർത്തടച്ചാൽ വാട്സാപ് പോലെയുള്ള മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും.

ഇന്റർനെറ്റ് തിരച്ചിൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 1,577 രൂപയാണു നിരക്ക്. സമൂഹമാധ്യമങ്ങളിൽ ഓഡിയോ, വിഡിയോ സ്ട്രീമിങ്ങിനും ഇതിൽ സൗകര്യമുണ്ടാകും.

എല്ലാ സ്ട്രീമിങ് സൗകര്യങ്ങളുമായി അൺലിമിറ്റഡ് ഡേറ്റ ലഭിക്കുന്നതിന് 2707 രൂപയാണു നിരക്ക്. എല്ലാറ്റിനും ജിഎസ്ടി ബാധകം.

English Summary:

Vistara has become the first Indian airline to offer free Wi-Fi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com