ADVERTISEMENT

മുംബൈ ∙ പുണെയിൽ 16 വയസ്സുകാരന്റെ മരണത്തിനു പിന്നിൽ ഓൺലൈൻ ഗെയിം എന്നു സംശയം. വെള്ളിയാഴ്ച രാത്രി ഫ്ലാറ്റിന്റെ 14–ാം നിലയിൽ നിന്നു വീണുമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

ഹൗസിങ് സൊസൈറ്റിയുടെ വാട്സാപ് ഗ്രൂപ്പിലെ സന്ദേശം കണ്ട് ഓടിയെത്തിയ അമ്മയാണ് മകനെ തിരിച്ചറിഞ്ഞത്. മകൻ അനിയന്ത്രിതമായി ഓൺലൈൻ ഗെയിമുകളിൽ സജീവമായിരുന്നതായി അമ്മ പറഞ്ഞു. ലാപ്ടോപ് ലഭിച്ചില്ലെങ്കിൽ അക്രമാസക്തനാകുന്ന പതിവും ഉണ്ടായിരുന്നു. 

മുറിയിൽ നിന്നു കണ്ടെത്തിയ പേപ്പറിൽ ഫ്ലാറ്റിന്റെ ചിത്രത്തിനൊപ്പം ചാടുക എന്ന് എഴുതിയിട്ടുണ്ട്. ലാപ്ടോപ് കണ്ടെത്തിയെങ്കിലും തുറക്കാനാകാത്തതിനാൽ സൈബർ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. 

നിരോധിച്ച മൊബൈൽ ഗെയിമുകൾ പേര് മാറ്റിയും മറ്റും ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നു പൊലീസ് പറയുന്നു.

English Summary:

Online game took the life of 16 year old boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com