ADVERTISEMENT

ന്യൂഡൽഹി ∙ പരമാവധി ജീവപര്യന്തം, കനത്ത പിഴ എന്നിവയോടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് എതിരായ നിയമം കൂടുതൽ കടുപ്പമേറിയതാക്കുന്നതാണു കഴിഞ്ഞദിവസം യുപി നിയമസഭ പാസാക്കിയ ബിൽ. നിയമമാകുന്നതോടെ ഈ കുറ്റത്തിന് രാജ്യത്ത് ഏറ്റവും കടുപ്പമേറിയ ശിക്ഷവ്യവസ്ഥകൾ പ്രാബല്യത്തിലുള്ള സംസ്ഥാനമാകും യുപി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ, സ്ത്രീകൾ, പിന്നാക്കവിഭാഗക്കാർ എന്നിവരെ വശീകരിച്ചും മറ്റും മതപരിവർത്തനം നടത്തുന്നതിന് കനത്ത ശിക്ഷ ബിൽ നിർദേശിക്കുന്നു.

കുറ്റക്കാരാകുന്നവർ നിയമവിരുദ്ധമായ മതപരിവർത്തനത്തിന് വിധേയരായവർക്കു നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുമുണ്ട്.    മതപരിവർത്തനങ്ങൾക്കായി ‘ലൗ ജിഹാദ്’ നടക്കുന്നുണ്ടെന്ന ബിജെപിയുടെ ആരോപണത്തിന്റെ തുടർച്ചയാണ് ബില്ലെന്നാണു വിലയിരുത്തൽ.  നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം 2021ലാണ് യുപി സർക്കാർ പാസാക്കിയത്.

ഹിമാചൽപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, അരുണാചൽപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലും സമാന നിയമം പ്രാബല്യത്തിലുണ്ട്. വ്യക്തിയുടെ മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കാത്തിടത്തോളം മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്ക് ഭരണഘടനാ സാധുതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലെ നിയമം ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ പകർത്താനാണു സാധ്യത.

English Summary:

Harshest punishment in UttarPradesh for Illegal religious conversion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com