ADVERTISEMENT

ചണ്ഡിഗഡ് ∙ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ് 21 ദിവസത്തെ താൽക്കാലിക മോചനം നേടി പുറത്തിറങ്ങി. 2 ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട് ഹരിയാനയിലെ റോഹ്തകിലെ സുനാരിയ ജയിലിലാണ് റാം റഹിം സിങ് ഉള്ളത്. ഈ കാലയളവിൽ ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ബർണാവയിലുള്ള ആശ്രമത്തിലായിരിക്കും. 

ഇളവ് നൽകാൻ ജയിലധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാം റഹിം സിങ് ജൂണിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇളവ് നൽകുന്നതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും (എസ്ജിപിസി) ഹർജി നൽകി. ഈ ഹർജി കഴിഞ്ഞ 9ന് തള്ളിയ ഹൈക്കോടതി, ബന്ധപ്പെട്ട അധികാരികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. 

English Summary:

Dera Sacha Sauda chief Baba Gurmeet Singh released for 21 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com