ADVERTISEMENT

മൊറാദാബാദ് (യുപി) ∙ ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ ഡോക്ടർ ബലാൽസംഗം ചെയ്തു. സംഭവത്തിൽ ഡോക്ടറായ ഷാനവാസ്, നഴ്സ് മെഹ്നാസ്, ജോലിക്കാരനായ ജുനൈദ് എന്നിവർ അറസ്റ്റിലായി. 7 മാസമായി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രി ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് സംഭവം.

മെഹ്നാസും ജുനൈദും ചേർന്ന് ഒരു മുറിയിൽ പെൺകുട്ടിയെ പൂട്ടിയിട്ടു. അവിടെയെത്തിയ ഡോക്ടർ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കുൽദീപ് സിങ്ങിന്റെ നിർദേശാനുസരണം ആശുപത്രി പരിശോധനയ്ക്കു ശേഷം അടപ്പിച്ചു. അന്വേഷണം നടക്കുന്നതായി എസ്പി സന്ദീപ് കുമാർ മീണ പറഞ്ഞു. 

English Summary:

Doctor arrested in UP for raping nurse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com