ADVERTISEMENT

ന്യൂഡൽഹി ∙ വസ്തുത പരിശോധിക്കാതെ വിവാഹമോചനഹർജിയിൽ ഭർത്താവിന് അനുകൂലമായി തീർപ്പു പറയുന്ന കുടുംബക്കോടതി നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ബന്ധത്തിൽ വിള്ളലുണ്ടായതിന്റെ കാരണക്കാരൻ ഭർത്താവ് മാത്രമായിരിക്കെ, അയാൾ നൽകിയ ഹർജി യാന്ത്രികമായി പരിഗണിച്ചു വിവാഹമോചനം അനുവദിച്ചുവെന്നു കർണാടകയിൽ നിന്നുള്ളഹർജി പരിഗണിച്ച കോടതി നിരീക്ഷിച്ചു.

ഭാര്യയെയും നവജാതശിശുവിനെയും ഉപേക്ഷിച്ചുപോയ ആൾ നാളുകൾക്കുശേഷം ഭാര്യ ക്രൂരത കാട്ടിയെന്ന് ആരോപിച്ചു വിവാഹമോചനഹർജി നൽകിയതുമായി ബന്ധപ്പെട്ടതാണു വിഷയം. വിവാഹമോചനം അനുവദിച്ച കുടുംബക്കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ പലവട്ടം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അപ്പോഴും വിവാഹമോചനം അനുവദിച്ചായിരുന്നു കുടുംബക്കോടതി ഉത്തരവ്. പരിപാലന ചെലവായി ഒറ്റത്തവണ 25 ലക്ഷം രൂപയും വിധിച്ചു. ഹൈക്കോടതി ഇത് 20 ലക്ഷമായി കുറവു ചെയ്തു. തുക കുറവു ചെയ്ത നടപടി ഭാര്യ സുപ്രീം കോടതിയിൽ ചോദ്യം െചയ്തു. വിഷയം പരിഗണിച്ച കോടതി കുടുംബക്കോടതിയുടെ രീതിയെ രൂക്ഷമായി വിമർശിച്ചു.  

English Summary:

Arbitral divorce should not be granted: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com