ADVERTISEMENT

ഹരിയാന ബിജെപിക്കുള്ളിൽ 6 പ്രബല ഗ്രൂപ്പുകളുണ്ടെന്നും അവർ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. കോൺഗ്രസിൽ തമ്മിലടിയില്ലെന്നും ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തിൽ ഹൂഡ പറഞ്ഞു. 

∙ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? മകൻ ദീപേന്ദർ ഹൂഡയ്ക്ക് സാധ്യതയുണ്ടോ?

തീരുമാനം ജനങ്ങളുടേതാണ്. അവർ എംഎൽഎമാരെ തിരഞ്ഞെടുക്കും. എംഎൽഎമാരും ഹൈക്കമാൻഡും ചേർന്നും മുഖ്യമന്ത്രിയേയും.

∙ കോൺഗ്രസിൽ കടുത്ത വിഭാഗീയതയെന്ന പ്രതീതിയുണ്ട്. കുമാരി ഷെൽജയും രൺദീപ് സിങ് സുർജേവാലയും പ്രത്യേകം റാലികളും നടത്തിയല്ലോ?

ഓരോ കോ‍ൺഗ്രസ് നേതാവും അവരവരുടെ നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെ തമ്മിലടിയായി കാണുന്നത് എന്തിനാണ്? തമ്മിലടി ബിജെപിയിലാണ്.

∙ ജെജെപി, ഐഎൻഎൽഡി, ആംആദ്മി പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കില്ലേ?

ഇവിടെ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. ഐഎ‍ൻഎൽഡിയും ജെജെപിയുമെല്ലാം നേരിട്ടോ അല്ലാതെയോ ബിജെപിയുടെ സഖ്യകക്ഷികളാണ്. ജനം അവരെ പാഠം പഠിപ്പിക്കും.

English Summary:

Haryana Assembly Elections, Bhupinder Hooda Says Rahul Is Model In BJP's Inter-Party War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com