ADVERTISEMENT

മുംബൈ ∙ ഛത്രപതി ശിവാജിയുടെ പ്രതിമ 8 മാസത്തിനുള്ളിൽ തകർന്നതിന് എല്ലാ മഹാരാഷ്ട്രക്കാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് നിരോധനം, കർഷകവിരുദ്ധ ബില്ലുകൾ, ജിഎസ്ടി എന്നിവയിൽ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പതംഗ്‌റാവു കദമിന്റെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തുവിലകൊടുത്തും കോൺഗ്രസും ഇന്ത്യ മുന്നണിയും ജാതി സെൻസസ് നടത്തും. കർഷകരുടെ കടം കേന്ദ്രസർക്കാർ എഴുതിത്തള്ളാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ബിജെപിക്ക് മഹാരാഷ്ട്ര നഷ്ടമായാൽ മോദി സർക്കാർ അപകടത്തിലാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

എൻസിപി അധ്യക്ഷൻ ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ  കൂടി പങ്കെടുത്ത ചടങ്ങ് കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൂടി തുടക്കമായി. എന്നാൽ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ പങ്കെടുത്തില്ല.

English Summary:

Narendra Modi should apologize to all Maharashtrians says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com