ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരിനു സംസ്ഥാനപദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ പെൻഷനുകളിൽ 3 മടങ്ങ് വർധനയും വീട്ടിലെ പ്രായം ചെന്ന വനിതയ്ക്ക് വർഷം 18,000 രൂപ ധനസഹായവും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രധാന വാഗ്ദാനങ്ങൾ:

∙ പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നു കർഷകർക്ക് 10,000 രൂപയുടെ സഹായം.

∙ കൃഷിക്കുള്ള വൈദ്യുതിനിരക്ക് പകുതിയാക്കും.

∙ 5 ലക്ഷം യുവാക്കൾക്കു തൊഴിൽ.

∙ ഉജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് വർഷം 2 സൗജന്യ എൽപിജി സിലിണ്ടറുകൾ.

∙ ജമ്മുവിലും ശ്രീനഗറിലും മെട്രോ ട്രെയിൻ.

English Summary:

Amit Shah says will give statehood to Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com