ഹരിയാന തിരഞ്ഞെടുപ്പ്: ബിജെപിയിൽ കലഹം, കണ്ണീർ
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി ഹരിയാന ബിജെപിയിൽ കലഹവും കരച്ചിലും തുടരുന്നു. ഒരു മന്ത്രിയടക്കം ഇരുപതോളം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. സാമൂഹ്യനീതിമന്ത്രി ബിഷാംബർ സിങ് വാത്മീകിയാണ് ഇന്നലെ രാജിവച്ചത്. ഊർജമന്ത്രി രഞ്ജിത് സിങ് ചൗട്ടാല കഴിഞ്ഞദിവസം രാജിവയ്ക്കുകയും സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചു ബിജെപി വിട്ട റാത്തിയ എംഎൽഎ ലക്ഷ്മൺ ദാസ് നാപ കോൺഗ്രസിൽ ചേർന്നു.
ജി.എൽ.ശർമ, സുഖ്‌വിന്ദർ ഷിയോറൻ തുടങ്ങിയ നേതാക്കളും ഇന്നലെ പാർട്ടി വിട്ടു. കിസാൻ മോർച്ച സംസ്ഥാന പ്രസിഡന്റ് സുഖ്‌വിന്ദർ മണ്ഡി, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് കരൺദേവ് കാംബോജ് എന്നിവർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.