ADVERTISEMENT

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികൾ. ദേശീയ ഓഹരി  വിപണിയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുവേ ശനിയും ഞായറും ഓഹരി വിപണികൾക്ക് അവധിയാണ്. ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് സമയബന്ധിതമായി പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കുകയെന്നോണം ഫെബ്രുവരി ഒന്നിലെ അവധി ഒഴിവാക്കി. സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെ രാവിലെ മുതൽ വൈകിട്ടുവരെ അന്ന് വിപണി പ്രവർത്തിക്കും.

മുമ്പ് ബജറ്റ് അവതരിപ്പിക്കപ്പെട്ട ശനിയാഴ്ചകളായ 2015 ഫെബ്രുവരി 28, 2020 ഫെബ്രുവരി ഒന്ന് തീയതികളിലും ഓഹരി വിപണികൾ പ്രവർത്തിച്ചിരുന്നു. പൊതുവേ ബജറ്റിൽ കൂടുതൽ‌ ഊന്നലുണ്ടാകുക അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, മാനുഫാക്ചറിങ്, ആരോഗ്യ സേവനമേഖലകൾക്കായിരിക്കും. പുറമേ നികുതി, വിവിധ മേഖലകൾക്കായുള്ള നയങ്ങൾ, ഫണ്ട് വകയിരുത്തലുകൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളുമുണ്ടാകും.

New Delhi: Prime Minister Narendra Modi with Union Finance Minister Nirmala Sitharaman during the 'Nari Shakti Vandan-Abhinandan Karyakram', a day after Parliament passed the women's reservation bill, at the BJP headquarters in New Delhi, Friday, Sept. 22, 2023.  (PTI Photo/Manvender Vashist Lav)(PTI09_22_2023_000190A)
New Delhi: Prime Minister Narendra Modi with Union Finance Minister Nirmala Sitharaman. File photo. (PTI Photo/Manvender Vashist Lav)(PTI09_22_2023_000190A)

ഇവയോടെല്ലാം അന്നുതന്നെ പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരമൊരുക്കാനാണ് അവധി ഒഴിവാക്കിയത്. മാത്രമല്ല, തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള വിപണിയുടെ ട്രെൻഡും അന്നേദിവസം അറിയാനാകും. ബജറ്റിന്റെ ഒരുക്കങ്ങളിലേക്ക് ധനമന്ത്രി നിർമല സീതാരാമൻ കടന്നിട്ടുണ്ട്. തുടർച്ചയായ 8-ാം ബജറ്റ് അവതരണത്തിനാണ് നിർമല ഒരുങ്ങുന്നത്. ഇത് റെക്കോർഡുമാണ്.

ഫെബ്രുവരി ഒന്നിലെ സമയക്രമം ഇങ്ങനെ
 

രാവിലെ 9ന് പ്രീ-ഓപ്പൺ ട്രേഡ് ആരംഭിക്കും; 9.08വരെ നീളും. 9.15ന് സാധാരണ വ്യാപാരം തുടങ്ങി പതിവുപോലെ വൈകിട്ട് 3.30ന് അവസാനിക്കും.  രാവിലെ 8.45 മുതൽ 15 മിനിട്ടുനേരത്തേക്കാണ് ഒന്നാം ബ്ലോക്ക് ഡീൽ സെഷൻ. ഐപിഒയ്ക്കും റീലിസ്റ്റഡ് ഓഹരികൾക്കുമായുള്ള പ്രത്യേക വ്യാപാര സെഷൻ രാവിലെ 9 മുതൽ 9.45വരെ.

PTI07_03_2024_000209A

രാവിലെ 9.30 മുതൽ വൈകിട്ട് മൂന്നരവരെയാണ് കോൾ ഓക്ഷൻ ഇല്ലിക്വിഡ് സെഷൻ. ഒരു മണിക്കൂർ വീതമുള്ള 6 സെഷനുകളാണിത്. ഉച്ചയ്ക്ക് 2.05 മുതൽ 2.20 വരെയാണ് രണ്ടാം ബ്ലോക്ക് ഡീൽ സെഷൻ. പോസ്റ്റ് ക്ലോസിങ് സെഷൻ വൈകിട്ട് 3.40 മുതൽ 4 വരെ. 4.15നാണ് ട്രേഡ് മോഡിഫിക്കേഷൻ കട്ട്-ഓഫ് ടൈം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

NSE and BSE to Remain Open on February 1st Despite Weekend Holiday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com