താരങ്ങൾ വയേർഡ് ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതിന്റെ രഹസ്യം; രസകരമായ മറുപടികളുമായി സമൂഹമാധ്യമങ്ങള്‍
Mail This Article
സിനിമ, സംഗീത, കായികരംഗത്തെ താരങ്ങളുടേതായി പുറത്തുവരുന്ന ചിത്രങ്ങളിൽ അവരുടെ വസ്ത്രങ്ങൾ പോലെ ഗാഡ്ജറ്റുകളും ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ വന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യമാണ്. ചെവിക്കുള്ളിൽ പതുങ്ങിയിരിക്കുന്ന മികച്ച ശബ്ദാനുഭവം നൽകുന്ന ടിഡബ്ലിയുഎസ് ബഡ്സും ഒതുങ്ങിക്കിടക്കുന്ന നെക്ക്ബാൻഡുമൊക്കെ ഉള്ളപ്പോൾ ഇവരൊക്കെ എന്തിനാണ് വയേർഡ് ഇയർഫോണുകൾ ഉപയോഗിക്കുന്നത്?
സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയായി വന്നിരിക്കുന്നത് വിവിധ അഭിപ്രായങ്ങളാണ്. ചാർജ് ചെയ്യാൻ മടിയായതിനാൽ(അപ്പോൾ ഫോൺ ചാർജ് ചെയ്യാൻ മടിയായതിനാൽ ലാൻഡ്ലൈൻ എടുക്കുവോ എന്ന മറുചോദ്യവുമുണ്ട്), തിരക്ക് പിടിച്ചുപോകുമ്പോൾ കളഞ്ഞുപോകാതിരിക്കാൻ, ഹാക്ക് ചെയ്യുമെന്ന പേടി തുടങ്ങിയ അഭിപ്രായങ്ങൾ. ഇപ്പോൾ ഇറങ്ങുന്ന ഫോണിൽ ഹെഡ്ഫോൺ ജാക് ഇല്ലാത്തതുകൊണ്ടുമാത്രം വയേർഡ് ഉപയോഗിക്കുന്ന എന്നു പറയുന്നവരും ധാരാളമുണ്ട്. ഗെയിമിങിന് TWS അൽപ്പം ലാഗ് തോന്നുന്നുണ്ടെന്ന് ചില ഗെയിം പ്രേമികളും പറയുന്നു. അതേസമയം ഫോണിലൂടെ രഹസ്യം പറയാൻ വയേർഡ് തന്നെയാണ് നല്ലതെന്ന് ഒറ്റതിരിഞ്ഞ അഭിപ്രായങ്ങളും.
വയർലെസ് ഗാഡ്‌ജെറ്റുകൾ ആധിപത്യം പുലർത്തുന്ന ലോകത്ത്, ഗംഭീര തിരിച്ചുവരവ്
വയേർഡ് ഇയർഫോണുകൾ തടസ്സരഹിതമാണ്. ബ്ലൂടൂത്ത് ജോടിയാക്കുകയോ ചാർജുചെയ്യുകയോ ചെയ്യേണ്ടതില്ല. വയർലെസ് കണക്ഷനുകളുടെ സാങ്കേതിക പരിമിതികളിൽ നിന്ന് മുക്തമായ, കംപ്രസ് ചെയ്യാത്ത ശബ്‌ദ നിലവാരത്തെ മിക്ക ഓഡിയോഫൈലുകൾ വിലമതിക്കുന്നു. ഒപ്പം ഒരു നൊസ്റ്റാൾജിയ ഫാക്ടറും റിട്രോ ലുക്കും വരുന്നു.
പ്രായോഗികതയാണ് മറ്റൊരു ഘടകം. വയർലെസ് ഇയർബഡുകൾ പലപ്പോഴും ഉയർന്ന വിലയുള്ളതും അതേസമയം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. വയേർഡ് ഇയർഫോണുകൾ, താരതമ്യപ്പെടുത്തുമ്പോൾ, താങ്ങാനാവുന്ന വിലയുള്ളതും കണ്ടെത്താൻ എളുപ്പവുമാണ്. മാത്രമല്ല അവയുടെ നിറമുള്ള Wires "ശല്യപ്പെടുത്തരുത്" എന്ന അടയാളമായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് വയേര്‍ഡ് ആണോ, അതോ വയർലെസ് ആണോ ഇഷ്ടമുള്ളതെന്ന് കമന്റ് ചെയ്യുക.