ഇന്ത്യയിൽ മസ്ക് കളി തുടങ്ങി; മണിപ്പൂരിൽ ഇന്റർനെറ്റ് ‘ഓൺ’?; വരുന്നത് ജിയോയെയും തകർക്കുന്ന ഫ്രീ വിപ്ലവം?
Mail This Article
‘ഇതിൽ പറഞ്ഞിരിക്കുന്നത് വ്യാജമാണ്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്’– സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് അടുത്തിടെ സമൂഹമാധ്യമം ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു മറുപടിക്കുറിപ്പാണിത്. ഇന്ത്യയിലെ സായുധ സംഘങ്ങൾ രഹസ്യമായി സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന ഒരു എക്സ് ഉപയോക്താവിന്റെ ‘ആരോപണത്തിന്’ മറുപടിയായിട്ടായിരുന്നു മസ്കിന്റെ മറുപടി. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സിഗ്നലുകൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. അത് സാധൂകരിക്കുന്ന ഒരു ചിത്രവും ചിലർ എക്സിൽ പങ്കുവച്ചിരുന്നു. ഇംഫാലിലെ മെയ്തെയ് ആധിപത്യമുള്ള പ്രദേശമായ കെയ്‌റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആന്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ഭീകരരും സായുധ സംഘങ്ങളും ഉപയോഗിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും പ്രചാരമുണ്ടായി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുമതി നൽകാതെ എങ്ങനെയാണ് സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ ലഭ്യമാകുകയെന്നും ചോദ്യമുയർന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മസ്ക് രംഗത്തെത്തിയത്. ഇന്ത്യയിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്കും കലാപകാരികൾക്കും തോന്നുംപടി ഉപയോഗിക്കാനാകുമോ സ്റ്റാർലിങ്ക് സേവനം? അതോടൊപ്പംതന്നെ മറ്റൊരു ചോദ്യവും ഉയർന്നു. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വ്യക്തികൾക്ക് പോലും ഓഫ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ പോകുന്നത്? സർക്കാരിന് അതിന്മേൽ നിയന്ത്രണമില്ലേ? ഒരു വ്യക്തിക്ക് തന്റെ