ADVERTISEMENT

മസ്‌കത്ത്∙ പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷൻ നേതൃത്വത്തിൽ 2025 ജനുവരി 24ന് നടക്കുന്ന 'പൊന്നാനിയുടെ പൊന്നാരവം 2025' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഗസൽ ഗായകൻ അലോഷി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. സാദിഖ്, വൈസ് ചെയർമാൻ ഒമേഗ ഗഫൂർ, ജനറൽ കൺവീനർ സമീർ സിദ്ദീഖ്, ഫൈനാൻസ് കൺവീനർ ഒ.ഒ. സിറാജ്, ജോയിന്‍റ് കൺവീനർ സമീർ മത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പോസ്റ്റർ പ്രകാശനത്തോടെ പരിപാടിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. രാവിലെ എട്ട് മണിക്ക് തുടങ്ങി രാത്രി 10 മണി വരെയാണ് പരിപാടി. സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന  ഇശൽ സന്ധ്യയിൽ ഗായകൻ ശിഹാബ് പാലപ്പെട്ടി, മുത്തു, റൈഹാന മുത്തു, തൻസി ഫാരിസ തുടങ്ങിയവർ അണിനിരക്കും.

English Summary:

Poster for Ponnani's Ponnaravam 2025 Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com