ADVERTISEMENT

ഫിലഡൽഫിയ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഏർപ്പെടുത്തിയ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡ് ജോസ് തോമസിന്. വിദ്യാർഥികളുടെ  വ്യക്തിത്വ വികസനത്തിനും സർഗവാസനകളുടെ പരിപോഷണത്തിനും ജോസ് തോമസ് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് അവാർഡ്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അവാർഡ് സമ്മാനിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം "കേരള ദിനോത്സവം 24" ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി.  ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അധ്യക്ഷനായി. ജോയിന്‍റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിന്‍റ് ട്രഷറാർ രാജൻ സാമുവേൽ നന്ദിയും പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസെന്‍റ് ഇമ്മാനുവൽ ആശംസകൾ നേർന്നു.

സെക്രട്ടറി ബിനു മാത്യു, ട്രഷറർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റേണി ജോസസഫ് കുന്നേൽ, പമ്പ, കോട്ടയം അസോസിയേഷൻ, ഓർമാ ഇന്‍റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ലാ അസോസിയേഷൻ, റാന്നി അസോസിയേഷൻ, ഫിലഡൽഫിയ മലയാള സാഹിത്യ വേദി, ഫിൽമാ, എന്നിങ്ങനെ വിവിധ സംഘടനകളുടെ  ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു

പെൻസിൽവേനിയയിൽ സ്റ്റഫ്ഫോർഡ് ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനാണ് ജോസ് തോമസ്. ഓർമ്മ ഇന്‍റർനാഷനൽ സ്പീച്ച് കോംപറ്റീഷൻ, പ്രവാസി തിയറ്ററ്റേഴ്‌സിന്‍റെ "കുങ്കുമ സന്ധ്യ" എന്ന നാടകം, സെന്‍റ് തോമസ് സിറോ മലബാർ ഫിലഡൽഫിയ ഫൊറോനാ ചർച്ചിലെ പ്രസിദ്ധീകരണങ്ങൾ എന്നിവയിലെല്ലാം  ജോസ് തോമസ് സജീവമായി പങ്കെടുത്തിട്ടുണ്ട്. ജോസ് തോമസിന്‍റെ മകൾ എയ്‌മിലിൻ റോസ് തോമസ് പഠന–പാഠ്യതേര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തിയാണ്. 

English Summary:

Jose Thomas Receives Dr. Sarvepalli Radhakrishnan Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com