ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ ശമന സാധ്യത. ബിസിനസിൽ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും. സന്താനങ്ങൾക്കുണ്ടായിരുന്ന രോഗാരിഷ്ടതകൽ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ കാണുന്നു. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അലസത പിടികൂടും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും. ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)മാസമധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം അനുഭവപ്പെടാം. വിശ്രമം കുറയും. യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർധന. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും. ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4) ആഗ്രഹങ്ങൾ നിറവേറുന്നതിൽ തടസ്സം, താമസം ഇവ നേരിടും. വൈകിയാണെങ്കിലും രോഗദുരിതത്തിൽ ശമനം വന്നുതുടങ്ങും. ബന്ധുജനങ്ങളിൽനിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായി ചെറിയ അരിഷ്ടതകൾ. അനാവശ്യ മാനസിക ഉത്കണ്ഠ അലട്ടും. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജനസമാഗമം ഉണ്ടാകും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. വ്യവഹാര വിജയം. യാത്രകൾ വേണ്ടിവരും. സാമ്പത്തികപരമായ നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം ഇവ അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, തൊഴിലിൽ നല്ല മാറ്റങ്ങൾ ഇവ കാണുന്നു. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ചദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം) മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ബന്ധുഗുണമനുഭവിക്കും. യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിയും. മാതാവിനോ മാതൃജനങ്ങൾക്കോ ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. പഠനത്തിലും ജോലിയിലും അലസത വർധിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം അനുഭവപ്പെടാം. കടബാധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. ഭക്ഷണ സുഖമുണ്ടാവും. ബിസിനസിൽ നേട്ടം കൈവരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാസാവസാനത്തോടെ കാലാവസ്ഥാജന്യ രോഗ സാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം, സാഹസിക പ്രവർത്തനങ്ങൾ നടത്തുവാൻ തോന്നൽ ഇവയുണ്ടാകും. ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ. തൊഴിൽപരമായ നേട്ടം. വിവാഹ ആലോചനകളിൽ തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്ന ശീലത്തിൽ മാറ്റം ഉണ്ടാകും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. അവർ മൂലം തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം ലഭിക്കും. ശാരീരികവും മാനസികവുമായ ഉന്മേഷം വർധിക്കും. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കൈവരിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ വേണ്ടി വരും. ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) ഗുണദോഷസമ്മിശ്രമായ മാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനം കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ്സഹായം വർധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടി വരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. മാസമധ്യത്തിനു മുമ്പ് സാമ്പത്തിക വിഷമം നേരിടും. യാത്രകൾ കൂടുതലായി വേണ്ടി വരും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ നേട്ടം. ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂലസമയമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ കാണുന്നു. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. ജലദോഷം, പനി, കാലാവസ്ഥാജന്യ രോഗങ്ങൾ എന്നിവ പിടിപെടുവാൻ സാധ്യത. കടങ്ങൾ കുറയ്ക്കും. സുഹൃദ് സഹായം വർധിക്കും. ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമം ഭവനത്തിൽ നെയ് വിളക്ക് കൊളുത്തി ജപിക്കുക.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4) രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടു തുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. സുഹൃദ് ബന്ധുജനസമാഗമം. ജീവിത പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാസമധ്യം കഴിഞ്ഞാൽ അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. വാഹന യാത്രകള്‍ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിനുള്ള സാധ്യതയും നിലനിൽക്കുന്നു. ഗുണവർധനവിനും ദോഷശമനത്തിനുമായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ മാഹാത്മ്യം പതിനൊന്നാം അധ്യായം പതിവായി പാരായണം ചെയ്യുക.   ജന്മനാളിൽ ദേവീ ക്ഷേത്രത്തിൽ ജയ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട) ധനവ്യയം അധികരിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കുവാൻ അൽപം കൂടി കാത്തിരിക്കേണ്ടി വരും. തൊഴിപരമായ മാറ്റങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഒപ്പം തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാർഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താൻ സാധിക്കും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാൻ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമശാസ്താ ഭജനം നടത്തുക. ശനിയാഴ്ചകളിൽ വ്രതമെടുക്കുക. നിത്യേന ഭവനത്തിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4) ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും. സാമ്പത്തിക വിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ധനപരമായ നേട്ടം. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളി വഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്താല്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നൽകും. ഉത്തരവാദിത്വങ്ങള്‍ വർധിക്കും. അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശരോഗങ്ങൾ പിടിപെടാം. ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം  1/2)  പ്രതികൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ്. സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ചെറിയ വിഷമതകൾ നേരിടും. തൊഴിൽരംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അസ്വസ്ഥതകൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. പുണ്യസ്ഥലസന്ദർശനം. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. വാക്കുതർക്കങ്ങൾ. തൊഴിൽരംഗത്ത് നേട്ടങ്ങൾ. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം. ബിസിനസിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും. ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടം സംഭവിക്കാം. കർമരംഗത്ത് എതിർപ്പുകൾ, അപവാദം ഇവ കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.  ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി  3/4)പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. വാഗ്ദാനങ്ങൾ നൽകി അബദ്ധത്തിൽ ചാടാതെ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ  സംബന്ധിക്കും. അധികയാത്രകൾ വേണ്ടിവരും. ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകൾ അലട്ടും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ഉണ്ടാകും. കുടുംബസൗഖ്യ വർധന. മാനസികമായ സംതൃപ്തി ജീവിത സൗഖ്യം ഇവ കൈവരിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കർമരംഗത്ത് നേട്ടങ്ങൾ കാണുന്നു. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.

മീനക്കൂർ(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) ഗുണദോഷ സമ്മിശ്രമായ മാസമാണ്. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. അവിചാരിത പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബസൗഖ്യം. ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും.തൊഴിൽപരമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. വിദേശതൊഴിൽ ശ്രമത്തിൽ അനുകൂല തീരുമാനങ്ങൾ. കലാപരമായ നേട്ടങ്ങൾക്കു സാധ്യത. സുഹൃത്തുക്കൾക്കായി പണച്ചെലവ്. പ്രധാന തീരുമാനങ്ങൾ മാറ്റി വയ്ക്കണ്ടിവരും. ബന്ധുജനങ്ങളിൽ നിന്ന് ധനവരുമാനം പ്രതീക്ഷിക്കാം. തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷ ശമനത്തിനുമായി ഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക.

English Summary:

1200 Dhanu Malayalam Monthly horoscope by Sajeev Shastharam. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com