ADVERTISEMENT

ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണുകളായ ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ്,ഗാല്ക്സി സെഡ് ഫ്ലിപ് സിക്സ് എന്നിവയ്ക്കായി ആവേശകരമായ പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചു സാംസങ്ങ്. ഒക്ടോബര്‍ 29ന് ആരംഭിച്ച ഓഫറില്‍ ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ സഹിതം 1,44,999 രൂപയ്ക്ക് സ്മാര്‍ട്ഫോണ്‍ ലഭ്യമാകും. അതുപോലെ ഗാലക്സി സെഡ് ഫ്ലിപ് സിക്സ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരിമിതകാല ഉത്സവ ഓഫറിന്റെ ഭാഗമായി 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ സഹിതം 89,999 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

ഗാലക്സി സെഡ് ഫോള്‍ഡ് സിക്സിന് 1,64,999 രൂപ മുതലും ഗാലക്സി സെഡ് ഫ്ലിപ് സിക്സിന് 1,09,999 രൂപ മുതലുമാണ് വില. ഗാലക്സി സെഡ് ഫ്ലിപ് സിക്സിന് 2500 രൂപയും ഗാലക്സി സെഡ് ഫോള്‍ഡ്6ന് 4028 രൂപയും മുതല്‍ ആരംഭിക്കുന്ന സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്താം. ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ്,ഗാലക്സി സെഡ് ഫ്​ലിപ് സിക്സ് എന്നീ ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരിമിതമായ കാലയളവിലേക്ക് 999 രൂപയ്ക്ക് ഗാലക്സി സെഡ് അഷ്വറന്‍സ് ലഭിക്കും.

സമ്പൂര്‍ണ ഉപകരണ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഗാലക്സി സെഡ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ യഥാര്‍ത്ഥ വില ഗാലക്സി സെഡ് ഫോള്‍ഡ് സിക്സിന് 14,999 രൂപയും ഗാലക്സി സെഡ് ഫ്ലിപ് സിക്സിന് 9999 രൂപയുമാണ്. സെഡ് അഷ്വറന്‍സ് പ്രോഗ്രാം വഴി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരുവര്‍ഷത്തില്‍ രണ്ട് ക്ലെയിമുകള്‍ ലഭിക്കും.

നോട്ട് അസിസ്റ്റ്,കമ്പോസര്‍, സ്‌കെച്ച് ടു ഇമേജ്, ഇന്റര്‍പ്രെറ്റര്‍, ഫോട്ടോഅസിസ്റ്റ്, ഇന്‍സ്റ്റന്റ് സ്ലോ മോ തുടങ്ങിയ എ.ഐ പവേഡ് ടൂളുകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ് വലിയ സ്‌ക്രീന്‍ ഉപയോഗം പരമാവധിയാക്കാനും ഉപഭോക്താക്കളുടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ദൈര്‍ഘ്യമേറിയ ഗെയിമിങ് സെഷനുകള്‍ക്കായി ഗാലക്സി  സെഡ് ഫോള്‍ഡ് സിക്സില്‍ 1.5 എക്സ് വലുപ്പമുള്ള വേപ്പര്‍ ചേംബറുംഅടങ്ങിയിട്ടുണ്ട്.റേ ട്രെയ്സിങ്ങ്  7.6 ഇഞ്ച് സ്‌ക്രീനിലെ ഗ്രാഫിക്സിനെ പിന്തുണക്കുകയും കൂടുതല്‍ ആഴത്തിലുള്ള ഗെയിമിങ്ങിന് 2600 നിറ്റ്സ് വരെ തെളിച്ചമുള്ള ഡിസ്പ്ലേ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഗാലക്സി സെഡ് ഫ്​ലിപ് സിക്സ് പുതിയ കസ്റ്റമൈസേഷനും ക്രിയേറ്റിവിറ്റി ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഓരോ നിമിഷവും പരമാവധി പ്രയോജനപ്പെടുത്താനാകും. 

3.4 ഇഞ്ച് സുപ്പര്‍ അമോലെഡ്ഫ്ളെക്സ് വിന്‍ഡോ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ തുറക്കാതെ തന്നെ എ.ഐ സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കാനാകും. ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ ടെക്സ്റ്റ് ഫോര്‍മാറ്റില്‍ മറുപടികളായി നല്‍കാനാകും.അത് ഏറ്റവും അവസാന സന്ദേശങ്ങളും മറ്റും വിശകലനം ചെയ്ത് അനുയോജ്യമായ പ്രതികരണം നിര്‍ദേശിക്കുന്നു. ഏറ്റവും മികച്ച ഫ്രെയിമുകള്‍ കണ്ടെത്തുന്നതിനായി പുതിയ ഓട്ടോ സൂമുമായാണ് ഫ്ളക്സ് ക്യാം ഇപ്പോള്‍ വരുന്നത്.

ക്യാമറ സെറ്റിങ്ങ്സുകള്‍ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ സൂം ഇന്‍ ആന്‍ഡ് ഔട്ട് ചെയ്ത് സബ്ജക്ടിന് അനുയോജ്യമായ മികച്ച ഫ്രയിം ഫ്ളക്സ് ക്യാം തരും.പുതിയ 50 എം.പി വൈഡ്, 12 എം.പി അള്‍ട്രാ വൈഡ് സെന്‍സറുകള്‍ ചിത്രങ്ങളിലെ വ്യക്തമായ വിശദാംശങ്ങളോടെ നവീകരിച്ച ക്യാമറ അനുഭവം പ്രദാനം ചെയ്യുന്നു.ഗാലക്സി സെഡ് ഫ്ലിപ് സിക്സ് ഇപ്പോള്‍ മെച്ചപ്പെടുത്തിയ ബാറ്ററി ലൈഫുമായാണ് വരുന്നത്.കൂടാതെ ആദ്യമായാണ് വേപ്പര്‍ ചേമ്പര്‍ ഈ ഉപകരണത്തില്‍ വരുന്നത്.

നിര്‍ണായക വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും എന്‍ഡ് ടു എന്‍ഡ് ഹാര്‍ഡ് വെയര്‍ പരിരക്ഷനല്‍കുന്നതിനും തത്സമയ ഭീഷണികള്‍ കണ്ടെത്തുന്നതിനും സംരക്ഷണമൊരുക്കുന്നതിനുമായി നിര്‍മിച്ച സാംസങ്ങ് ഗാലക്സിയുടെ ഡിഫന്‍സ് ഗ്രേഡ് മള്‍ട്ടി ലെയര്‍ സുരക്ഷാ പ്ലാറ്റ്ഫോമായ സാംസങ്ങ് നോക്സ്, ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ്,സെഡ് ഫ്ലിപ് സിക്സ് എന്നിവ സുരക്ഷിതമാക്കുന്നു. ഗാലക്സി സെഡ് ഫോള്‍ഡ് സിക്സ് സില്‍വര്‍ ഷാഡോ,നേവി ബ്ലൂ,പിങ്ക് എന്നീ മൂന്ന് നിരങ്ങളില്‍ ലഭ്യമാണ്.ഗാലക്സി സെഡ് ഫ്ലിപ് സിക്സ് സില്‍വര്‍ ഷാഡോ,മിന്റ്,ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.രണ്ട് ഉപകരണങ്ങളും എല്ലാ മുന്‍നിര ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.

English Summary:

Samsung's Galaxy Z Fold6 and Z Flip6 are available at unbelievable prices with a limited-time offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com