ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി; വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്താന്‍ സാധ്യത
Mail This Article
×
ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് അനുഭവപ്പെടുന്നത്.
മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തിത്തുടങ്ങി. രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ് താപനില. വരും ദിവസങ്ങളിൽ ഇത് പൂജ്യത്തിലെത്താനാണ് സാധ്യത. നവംബർ പകുതിയോടെ തുടങ്ങേണ്ട മഞ്ഞുവീഴ്ച കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ വൈകിയാണ് തുടങ്ങിയത്.
English Summary:
Ooty Snowfall: Witnessing the magical snowfall in Ooty. The unexpected early snowfall has drawn large numbers of tourists to the hill station, creating a breathtaking winter scene.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.