നയിക്കേണ്ടതാര് എന്നതിനെച്ചൊല്ലി ഇന്ത്യാസഖ്യത്തിൽ നിഴൽയുദ്ധമാണിപ്പോൾ. കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ‘ഇന്ത്യ’ മുന്നണിയെ നയിക്കേണ്ടതെന്നാണ് മമതയ്ക്ക് ഇപ്പോള് തോന്നുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാടുമായി മമത മുന്നോട്ടു വന്നത്?
മമത ബാനർജി ഉണ്ടാക്കുന്ന അസ്വാരസ്യം ബാധിക്കാതെ മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കോൺഗ്രസും രാഹുൽ ഗാന്ധിയും എന്തു ചെയ്യണം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Mail This Article
×
സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും
English Summary:
Will Mamata's Bid for Opposition Leadership Deepens Rift and Threatens the India Alliance Unity?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.