ADVERTISEMENT

ബെയ്ജിങ് ∙ ഗൽവാൻ താഴ്‌വര ഉൾപ്പെടെ കിഴക്കൻ ലഡാക്കിലെ 4 ഇടങ്ങളിൽനിന്നു സൈന്യം പിൻവാങ്ങിയെന്ന് ചൈന അവകാശപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഒരുമിച്ചു പ്രവർത്തിക്കാനും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ‘ബ്രിക്സ്’ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തീരുമാനിച്ചെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലായിരുന്നു ചർച്ച. ഇന്ത്യയും ചൈനയും തമ്മിലുള്ള ദൃഢമായ ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ദീർഘകാലമായി ആഗ്രഹിക്കുന്നതും സമാധാനത്തിനും വികസനത്തിനും ഉതകുന്നതും ആണെന്ന് ഇരുകക്ഷികളും വിശ്വസിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

English Summary:

China says troops have withdrawn from four places in Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com